കൃഷി ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ മേപ്പയൂര്‍ പഞ്ചായത്ത് കൃഷി ഓഫീസര്‍ ഡോക്ടര്‍ ആര്‍.എ അപര്‍ണ്ണയെ അനുമോദിച്ച് മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത്


മേപ്പയൂര്‍: കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും കൃഷി ശാസ്ത്രത്തില്‍ അഗ്രോണമി വിഭാഗത്തില്‍ ഡോക്ടറേറ്റ് നേടിയ മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസര്‍ ഡോക്ടര്‍ ആര്‍.എ അപര്‍ണ്ണയെ അനുമോദിച്ച് മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത്. അനുമോദിച്ചു

ടി.പി രാമകൃഷ്ണന്‍ എംഎല്‍എ പഞ്ചായത്തിന്റെ ഉപഹാരം സമര്‍പ്പിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍.പി ശോഭ, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സുനില്‍, മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. പ്രസന്ന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.പി അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.