ഹിരോഷിമ നാഗസാക്കി ദിനത്തില്‍ യുദ്ധവിരുദ്ധ ബോധവത്കരണവുമായി ശ്രീവാസുദേവാശ്രമം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍


നടുവത്തൂര്‍: ശ്രീ വാസുദേവാശ്രമം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നടുവത്തൂര്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ നാഗസാക്കി ദിനത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്‌കൂളിലെ കരിയര്‍ ഗൈഡന്‍സ് കോഡിനേറ്ററും പൊളിറ്റിക്‌സ് അധ്യാപകനുമായ കെ.പി.വിനീത് യുദ്ധവിരുദ്ധ ക്ലാസ് എടുത്തു.

എന്‍.എസ്.എസ് ലീഡര്‍മാരായ അഞ്ജനാ സുരേഷ് സ്വാഗതം പറഞ്ഞ പരിപാടിയില്‍ പി.കെ.ജാസിം അധ്യക്ഷത വഹിച്ചു. സായന്ത് നന്ദി പറഞ്ഞു.