വയനാട് ഉരുള്‍പൊട്ടല്‍: പുനരധിവാസ പദ്ധതികൾക്ക് ഏകോപനം വേണം; വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ


കൊയിലാണ്ടി: വയനാട് പുനരധിവാസ പദ്ധതികൾ പ്രായോഗികമാക്കാൻ ഏകോപനം അനിവാര്യമാണെന്ന് കൊയിലാണ്ടിയിൽ ചേർന്ന വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. ദുരിതബാധിതരുടെ ആവശ്യങ്ങൾ മനസ്സിലാക്കി ആരോഗ്യം, ഭവനം, ചികിത്സ, വിദ്യാഭ്യാസം, തൊഴിൽ എന്നീ മേഖലകൾ ഉൾപ്പെടുന്ന വിധം പുനരധിവാസ പാക്കേജ് വേണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.

എല്ലാം സർക്കാർ സംവിധാനങ്ങൾക്ക് മാത്രം സാധ്യമാവില്ല. തയ്യാറായി വരുന്ന സന്നദ്ധ സംഘടനകളെക്കൂടി ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനുള്ള പ്രായോഗിക സമീപനം ഉണ്ടാകണം. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്‍ പുനരധിവാസ പദ്ധതികൾക്കായി പ്രത്യേക സാമ്പത്തിക സമാഹരണം നടത്തി വരുന്നുണ്ട്. അതിൽ എല്ലാവരും പങ്കാളികളാവണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. സർക്കാറിനൊപ്പം എല്ലാ വിധ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സംഘടനാ പ്രവർത്തകർ പങ്ക് വഹിക്കണമെന്നും കൗൺസിൽ ആഹ്വാനം ചെയ്തു.

കൗൺസിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. വിസ്ഡം ജില്ലാ പ്രസിഡണ്ട് ടി.പി അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ജമാൽ മദനി, വൈസ് പ്രസിഡണ്ട് അഡ്വ കെ.പി.പി അബൂബക്കർ, കുവൈത്ത് കേരള ഇസ്‌ലാഹീ സെൻ്റർ സെക്രട്ടറി അസ്ഹർ അത്തേരി, വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ സെക്രട്ടറി സ്വാലിഹ് അൽ ഹികമി, വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡണ്ട് ടി.എൻ ഷക്കീർ സലഫി, വിസ്ഡം ജില്ലാ ഭാരവാഹികളായ സി.പി സാജിദ്, നൗഫൽ അഴിയൂർ റഷീദ് ഹസൻ പേരാമ്പ്ര, കെ.അബ്ദുൽ നാസർ മദനി വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.

അമറുൽ ഫാറൂഖ് (ബാലുശ്ശേരി), ഒ.കെ അബ്ദുല്ലത്തീഫ് (കൊയിലാണ്ടി), വി.കെ സുബൈർ (പൂനൂർ), അബ്ദുസലാം പോനാരി (പയ്യോളി), അബൂബക്കർ ജാതിയേരി (നാദാപുരം), കെ.അബ്ദുറഷീദ് (പേരാമ്പ്ര), വി.വി ബഷീർ (വടകര), വി യൂനുസ്, ബിസ്മി ഇമ്പിച്ചി മമ്മദ് എന്നിവര്‍ സംസാരിച്ചു.