സത്യമേവ ജയതേ; വിദ്യാര്‍ത്ഥികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുമായി നടുവത്തൂര്‍ വാസുദേവ ആശ്രമം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍


നടുവത്തൂര്‍: വിദ്യാര്‍ത്ഥികള്‍ക്കായി ബോധവര്‍ക്കരണ ക്ലാസ് സംഘടിപ്പിച്ച് നടുവത്തൂര്‍ ശ്രീ വാസുദേവ ആശ്രമം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. സ്‌കൂള്‍ എന്‍.എസ്.എസ് യൂണിന്റെ നേതൃത്വത്തില്‍ സത്യമേവ ജയതേ എന്ന പ്രോഗ്രാമിന്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്.

കൊയിലാണ്ടി ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹകരണത്തോടെ നടത്തിയ പരിപാടിയില്‍ അഡ്വക്കേറ്റ് പ്രിന്‍സി ‘ഓണ്‍ലൈന്‍ വാര്‍ത്തകളുടെ വാസ്തവം’ എന്ന വിഷയത്തെപ്പറ്റി ക്ലാസ് എടുത്തു. സ്റ്റാഫ് സെക്രട്ടറി എന്‍. രേഖ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സോളമന്‍ ബേബി ആശംസ പ്രസംഗം നടത്തി. എന്‍എസ്എസ് യൂണിറ്റ് വളണ്ടിയര്‍ പാര്‍വതി എസ് സ്വാഗതവും ദേവനന്ദ എം.കെ നന്ദിയും പറഞ്ഞു.