നൂറിന്റെ നിറവില്‍ നമ്പ്രത്തുകര യു.പി സ്‌ക്കൂള്‍; വാര്‍ഷികാഘോഷത്തിന് കിടിലന്‍ പേരും, ലോഗോയും നിങ്ങള്‍ക്കും നിര്‍ദ്ദേശിക്കാം


കീഴരിയൂർ: നമ്പ്രത്തുകര യു.പി സ്കൂൾ നൂറാം വാർഷിത്തോടനുബന്ധിച്ച്‌ പൂർവ്വ വിദ്യാർത്ഥികളില്‍ നിന്നും, പൊതുജനങ്ങളിൽ നിന്നും വാർഷികാഘോഷത്തിന്റെ പേരും ലോഗോയും ക്ഷണിക്കുന്നു.

എഡിറ്റ് ചെയ്യാൻ കഴിയുന്ന തരത്തിലുള്ള ഫോർമാറ്റിൽ വാട്‌സ്ആപ്പ് മെസേജ് ആയോ, ഇമെയിലിലേക്കോ ലോഗോയും പേരും അയക്കാവുന്നതാണ്. ഒക്ടോബർ 15ന് വൈകീട്ട് 5മണിക്ക് മുൻപ് ഇവ അയക്കേണ്ടതാണ്‌. മാത്രമല്ല അയക്കുന്നവര്‍ ആളുടെ പേരും വിലാസവും ഫോൺ നമ്പറും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.

ഇമെയില്‍: [email protected]
വാട്‌സ്ആപ്പ് നമ്പര്‍: 9946808888

Description: Nambarathukara UP School Invites Name and Logo of Anniversary Celebration