പയ്യോളി അങ്ങാടി ചെരിച്ചില്‍ പള്ളിയില്‍ നിന്നും കാണാതായ നാല് വിദ്യാര്‍ത്ഥികളെ കണ്ടെത്തി


പയ്യോളി: പയ്യോളി അങ്ങാടി ചെരിച്ചില്‍ പള്ളിയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി. ആലുവയില്‍ നിന്നും പോലീസ് ഇന്ന് രാവിലെ വിദ്യാര്‍ത്ഥികളെ കണ്ടെത്തുകയായിരുന്നു .ഇന്നലെ വൈകീട്ടോടെയാണ് ചെരിച്ചില്‍ പള്ളിയില്‍ താമസിച്ച് ഖുറാന്‍ പഠനവും സ്‌കൂള്‍ പഠനവും നടത്തിവരുന്ന നാല് വിദ്യാര്‍ത്ഥികളെ കാണാതായത്.

ആലുവയിലെ ഒരു കടവരാന്തയില്‍ കിടക്കുകയായിരുന്നു നാല് വിദ്യാര്‍ത്ഥികളും. ഉസ്താദിന്റെ പരാതിയെ തുടര്‍ന്ന് പയ്യോളി പോലീസ് ഇന്നലെ രാത്രി മുതല്‍ അന്വേഷണം ആരംഭിച്ചിരുന്നു.

വിദ്യാര്‍ത്ഥികള്‍ നിലവില്‍ ആലുവ പോലീസ് സ്‌റ്റേഷനിലാണ് ഉള്ളത്. പയ്യോളി പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കിയ ശേഷം വിദ്യാര്‍ത്ഥികളെ ബന്ധുക്കളോടൊപ്പം അയയ്ക്കും.