വാശിയേറിയ മത്സരത്തില്‍ അമ്പലഭാഗം ബ്രാഞ്ച് വിജയികള്‍; സി.പി.ഐ.എം കാരയാട് ലോക്കല്‍ സമ്മേളനത്തിന് മുന്നോടിയായി വി.കെ വേലായുധന്‍ നഗറില്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്


അരിക്കുളം: സി.പി.ഐ.എം കാരയാട് ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. വി.കെ വേലായുധന്‍ നഗര്‍ അറ്റ്‌മോ സ്‌പോര്‍ട്‌സ് ലാന്റില്‍ നടന്ന ടൂര്‍ണമെന്റ്റ് പഞ്ചായത്ത് പ്രസിഡണ്ട്. എം. സുഗതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

ടൂര്‍ണമെന്റില്‍ അമ്പലഭാഗം ബ്രാഞ്ച് വിന്നേഴ്‌സും ഏക്കാട്ടൂര്‍ ഈസ്റ്റ് ബ്രാഞ്ച് റണ്ണേഴ്‌സുമായി. ടി.സി അഭിലാഷ് സ്മാരക വിന്നേഴ്‌സ് ട്രോഫിയും പി.കെ ബീന സ്മാരക റണ്ണേഴ്‌സ് ട്രോഫിയും ക്യാഷ് പ്രൈസും ലോക്കല്‍ കമ്മറ്റി സെക്രട്ടി വി.എം ഉണ്ണി വിജയികള്‍ക്ക് സമ്മാനിച്ചു. കെ. അഭിനീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.എം ഷിജു സ്വാഗതം പറഞ്ഞു.