മാലിന്യ മുക്ത നവകേരളത്തിനായി മുന്നിട്ടിറങ്ങി മൂടാടി പാച്ചാക്കൽ രംഗകല ആന്റ് റീഡിംഗ് റൂം


മൂടാടി: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പാച്ചാക്കല്‍ രംഗകല ആന്റ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തില്‍ ശുചിത്വ സദസ് സംഘടിപ്പിച്ചു. ഇന്ന് വൈകിട്ട് 5മണിക്ക് റീഡിംഗ് റൂം ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി പേര്‍ പങ്കാളികളായി. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

വായനശാലകള്‍ വഴി മാലിന്യ മുക്ത നവകേരളം പദ്ധതിക്കായി നടപ്പിലാക്കുന്ന ശുചിത്വ പ്രവര്‍ത്തനങ്ങളെ കുറിച്ച് പരിപാടിയില്‍ വിശദീകരിച്ചു. ലൈബ്രറി പരിസരത്തുള്ള ഹരിതകർമ സേനാംഗം ലീനയെ ചടങ്ങിൽ ആദരിച്ചു. ഒ.പി പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. രമ കെ.ടി സ്വാഗതവും പ്രമീള ആർ.എം നന്ദിയും രേഖപ്പെടുത്തി.

Description: Rangakala and Reading Room, taking the lead for a garbage-free New Kerala