‘അധ്യാപകന്‍മാര്‍ സമൂഹ്യ പ്രതിബദ്ധതയുള്ളവരായിരിക്കണം’: വിസ്ഡം ജില്ലാ മദ്‌റസ അധ്യാപക പരിശീലനത്തിന് കൊയിലാണ്ടിയില്‍ സമാപനം


കൊയിലാണ്ടി: വിസ്ഡം ജില്ലാ മദ്‌റസാധ്യാപക പരിശീലനം കൊയിലാണ്ടിയില്‍ സമാപിച്ചു. കൊയിലാണ്ടി മുജാഹിദ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡണ്ട് ടി.പി. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു.

സമൂഹത്തിലെ തിന്മക്കെതിരെ ബോധവത്കരിക്കുന്ന നാടിനും ജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാതൃകയാക്കേണ്ടവരായിരിക്കണം അധ്യാപക സമൂഹമെന്ന് വിസ്ഡം ജില്ലാ മദ്‌റസാധ്യാപക പരിശീലന സംഗമം അഭിപ്രായപ്പെട്ടു.
പുതുതലമുറക്ക് അറിവ് പകര്‍ന്ന് നല്‍കുന്ന അധ്യാപകര്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണമെന്ന് അബ്ദുള്‍ അസീസ് പറഞ്ഞു. ഒക്ടോബര്‍ 31 ന് മുമ്പ് കോംപ്ലക്‌സ് തല മദ്‌റസ സര്‍ഗവസന്തം പൂര്‍ത്തിയാക്കാനും നവംബര്‍ 24 ന് ജില്ലാ സര്‍ഗവസന്തം വടകര അഴിയൂരില്‍ നടത്താനും ഇതോടനുബന്ധിച്ച് ചേര്‍ന്ന പ്രധാനാധ്യാപകരുടെ യോഗം തീരുമാനിച്ചു.

വിസ്ഡം ജില്ലാ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ. അബ്ദുല്‍ നാസര്‍ മദനി അധ്യക്ഷത വഹിച്ചു. വിസ്ഡം ജില്ലാ സെക്രട്ടറി കെ ജമാല്‍ മദനി, ജില്ലാ മദ്‌റസ ഇന്‍സ്‌പെക്ടര്‍ ഒ. റഫീഖ് മാസ്റ്റര്‍, സി.പി. സാജിദ്, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് സാജിദ് ബിസ്മി, സഹല്‍ സ്വലാഹി അരിപ്ര, ടി.എന്‍ ഷക്കീര്‍ സലഫി, സി.പി. സജീര്‍, ബഷീര്‍ മണിയൂര്‍, സൈഫുല്ല അല്‍ഹികമി വിഷയങ്ങള്‍ അവതരിപ്പിച്ചു.