ഹൃദയത്തിലേക്ക് ‘തുള്ളിക്കയറി’ മുചുകുന്ന് പത്മനാഭൻ; ശ്രദ്ധേയമായി വിയ്യൂർ വിഷ്ണു ക്ഷേത്രത്തിലെ ഓട്ടംതുള്ളൽ


കൊയിലാണ്ടി: വിസ്മയം കുറിച്ച് വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ നടന്ന ഓട്ടംതുള്ളൽ. ആറാട്ടുമഹോത്സവത്തോടനുബന്ധിച്ചാണ് ഇന്ന് ഓട്ടംതുള്ളൽ അരങ്ങേറിയത്. മുചുകുന്ന് പത്മനാഭന്റെ പ്രകടനമാണ് ശ്രദ്ധേയമായത്.

നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ഇന്നലെ ആരംഭിച്ച ഉത്സവം പതിനൊന്നാം തീയ്യതിയോടെയാണ് സമാപിക്കുക. ചടങ്ങുകളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സംഘടിപ്പിക്കുന്നത്.

നാളെ പ്രശാന്ത് നരയംകുളത്തിൻ്റെ ആത്മീയ പ്രഭാഷണവും എട്ടാം തീയ്യതി സനന്ത് രാജ്, റിജിൽ കാഞ്ഞിലശ്ശേരി എന്നിവരുടെ ഇരട്ടതായംബകയായിരിക്കും സംഘടിപ്പിക്കുക. ഒൻപതിന് പൊതുജന വിയ്യൂരപ്പൻ കാഴ്ചവരവ്, ഊരുചുറ്റൽ എന്നിവയും പത്തിന് കുട വരവ്, നിവേദ്യം വരവ്, പള്ളിവേട്ട എന്നിവയും നടത്തും. 11ന് വെള്ളിയാഴ്ച കുളിച്ചാറാട്ടോടെ ഉത്സവം സമാപിക്കും.