സുവർണനാദം അസ്തമിച്ചു; ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കര്‍ അന്തരിച്ചു


കോഴിക്കോട്: ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കര്‍ അന്തരിച്ചു. 92 വയസ്സ് ആയിരുന്നു. കൊവിഡും ന്യൂമോണിയയും ബാധിച്ച് ജനുവരി എട്ട് മുതല്‍ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 8.12 ന് ആണ് ലതമാങ്കേഷ്‌കറിന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. ജനുവരി 11 നാണ് കൊവിഡ് ബാധയെത്തുടര്‍ന്ന് ഗായികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.