മാഹിയില്‍ നിന്ന് ബൈക്കില്‍ കടത്തുകയായിരുന്ന 25 കുപ്പി മദ്യവുമായി അത്തോളി സ്വദേശി പിടിയില്‍


വടകര: മാഹിയില്‍ നിന്നും ബൈക്കില്‍ കടത്തിയ മദ്യവുമായി അത്തോളി സ്വദേശിയെ എക്സൈസ് പിടികൂടി. അത്തോളി വേളൂര്‍ വെസ്റ്റ് മണ്ണാം കണ്ടി വീട്ടില്‍ ഗോഡ്വിന്‍ ഗണേഷിനെയാണ് (28) 12.5 ലിറ്റര്‍ മദ്യവുമായി വടകര എക്സൈസ് റെയ്ഞ്ച് പാര്‍ട്ടി പിടി കൂടിയത്.

കണ്ണൂര്‍-കോഴിക്കോട് ദേശീയപാതയില്‍ പാര്‍ക്കോ ആശുപത്രിക്കു സമീപം വാഹന പരിശോധനയ്ക്കിടെയാണ് ഗണേഷ് പിടിയിലായത്. ഇയാളില്‍ നിന്ന് 25 കുപ്പി മദ്യം കണ്ടെടുത്തു.

പരിശോധനയില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ വിപിന്‍ കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സോമസുന്ദരന്‍, രാമകൃഷ്ണന്‍ സി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാകേഷ് ബാബു ജി.ആര്‍, വിനീത്, നിഖില്‍ എന്നിവര്‍ പങ്കെടുത്തു.