പ്രവാസികളോടുള്ള കേന്ദ്രത്തിന്റെ അവഗണന അവസാനിപ്പിക്കുക; കൊയിലാണ്ടിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് കേരള പ്രവാസി സംഘം


കൊയിലാണ്ടി: കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ ബജറ്റിലും
പ്രവാസികളോടുള്ള അവഗണന തുടരുന്നതിലും പ്രതിഷേധിച്ചു കേരള പ്രവാസി സംഘം കൊയിലാണ്ടിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി പ്രവാസി സംഘം ജില്ലാ പ്രസിഡണ്ട് സുരേന്ദ്രന്‍ മാങ്ങോട്ടില്‍ ഉദ്ഘാടനം ചെയ്തു.

പി.കെ അശോകന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ഹാരിസ് ബാഫഖി തങ്ങള്‍ സംസാരിച്ചു. ബാലകൃഷ്ണന്‍ നമ്പ്യാര്‍ സ്വാഗതവും പ്രഭാകരന്‍ പുളിയഞ്ചേരി നന്ദിയും പറഞ്ഞു.