പോത്ത് കുട്ടികളെ വിതരണം ചെയ്ത് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്


ചേമഞ്ചേരി: പോത്ത് കുട്ടികളെ വിതരണം ചെയ്ത്  ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പോത്തുകുട്ടി വിതരണം നടപ്പിലാക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സതി കിഴക്കയിൽ നിർവ്വഹിച്ചു.

നാൽപ്പതോളം പോത്തകുട്ടികളെയാണ് വിതരണം ചെയ്തത്. 50% സബ്‌സിഡി നിരക്കിലാണ് വിതരണം.

വൈസ് പ്രസിഡന്റ് അജ്നഫ് കെ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ അതുല്യ, വെറ്റിനറി സർജൻ സുനിൽ, പഞ്ചായത്ത് അംഗങ്ങളായ വിജയൻ കണ്ണഞ്ചേരി, ലതിക ടീച്ചർ, ശരീഫ് മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.