പൊയില്‍ക്കാവ്-മുതുകുറ്റില്‍ റോഡ് ജനങ്ങള്‍ക്ക് തുറന്നുകൊടുത്തു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ പൊയില്‍ക്കാവ് – മുതുകുറ്റില്‍ റോഡ് കാനത്തില്‍ ജമീല എം.എല്‍.എ നാടിന് സമര്‍പ്പിച്ചു.
മുന്‍ എം.എല്‍.എ കെ.ദാസന്റെ ആസ്തി വികസന ഫണ്ടില്‍നിന്നും അനുവദിച്ച 54 ലക്ഷംരൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ കെ.ദാസന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വേണു, ബേബി സുന്ദര്‍രാജ്, പി.കെ.ശങ്കരന്‍, കെ.ഗീതാനന്ദന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ഇറിഗേഷന്‍ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മെമ്പര്‍ ബീന കുന്നുമ്മല്‍ സ്വാഗതവും ജയശ്രീ മനത്താനത്ത് നന്ദിയും പറഞ്ഞു.