പയറ്റുവളപ്പില്‍ ശ്രീ ദേവി ക്ഷേത്ര മഹോത്സവത്തിന് കോടിയേറി; ഉത്സവം ഫെബ്രുവരി 10 മുതല്‍ 15 വരെ


കൊയിലാണ്ടി: പയറ്റുവളപ്പില്‍ ശ്രീ ദേവിക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ഇന്ന് വെകീട്ട് ഏഴരയ്ക്ക് ക്ഷേത്രം തന്ത്രി പറവൂര്‍ രാകേഷ് തന്ത്രികളുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റ് നടന്നു. ക്ഷേത്ര മേല്‍ശാന്തി സുഖ ലാലന്‍ ശാന്തി ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.

ഫെബ്രുവരി 11ന് പതിവ് ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമേ രാവിലെ കാഴ്ചശീവേലി, 10 മണിക്ക് നാഗരാജാവിനും നാഗയക്ഷിക്കും വിശേഷാല്‍ പൂജയും നൂറുംപാലും പാല്‍പ്പായസ നിവേദ്യവും ഉണ്ടാകും. വൈകീട്ട്. കാഴ്ചശീവേലി, രാത്രി 8.30 ന് ശ്രീഭൂതബലി എഴുന്നള്ളിപ്പ്. ഫെബ്രുവരി 12 ന് ചെറിയ വിളക്ക് ദിവസം കാഴ്ച്ച ശീവേലി, വൈകുന്നേരം പുഷ്പാഭിഷേകം, തായമ്പക, നാന്തകം എഴുന്നള്ളിപ്പ്.

ഫെബ്രുവരി 13 ഞായറാഴ്ച വലിയവിളക്ക് ദിവസം രാവിലെ വിദ്യാമന്ത്ര പുഷ്പാര്‍ച്ച, അരങ്ങോല വരവുകള്‍, വൈകുന്നേരം സഹസ്ര ദീപക്കാഴ്ച, വലിയ കാണിക്ക, ഗുളികന് ഗുരുതി തര്‍പ്പണം, വെള്ളാട്ട്, തിറകള്‍, രാത്രി ഒരു മണിക്ക് നാന്തകം എഴുന്നള്ളിപ്പ്. ഫെബ്രുവരി 14 ന് താലപ്പൊലി, ദേവി ദേവന്‍മാരുടെ കൂട്ടിയെഴുന്നള്ളിപ്പ്, ഭഗവതി തിറ, പള്ളിവേട്ട.

ഫെബ്രുവരി 15 നാണ് ആറാട്ട്. വൈകീട്ട് ആറാട്ട് പുറപ്പാട്, രാത്രി 12 മണിക്ക് വലിയ ഗുരുതി തര്‍പ്പണം, കൊടിയിറക്കല്‍ എന്നിവ ഉണ്ടായിരിക്കും.