നൂറിൽ മിന്നിച്ച് അനുരാ​ഗ്, മെഡൽ നേട്ടം ഒരു സെക്കന്റ് വ്യത്യാസത്തിൽ; സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ വേഗതാരമായി കുറ്റ്യാടി സ്വദേശി


കുറ്റ്യാടി: ഡേനൈറ്റ് മത്സരത്തിന്റെ ആവേശം പ്രകാശ വേഗമാർജിച്ചപ്പോൾ സംസ്ഥാന സ്കൂൾ കായികോത്സവത്തിലെ വേഗതാരമായി കുറ്റ്യാടി സ്വദേശി സി.വി. അനുരാഗ്. മൈക്രോ സെക്കൻഡുകളുടെ വ്യത്യാസം ജേതാവിനെ നിശ്ചയിച്ച സീനിയർ ആൺവിഭാഗം 100 മീറ്ററിൽ 10.90 സെക്കൻഡിൽ ഫിനിഷ് പോയിന്റ് തൊട്ടാണു അനുരാഗ് ജേതാവായത്.

ഒരു സെക്കൻഡിന്റെ വ്യത്യാസത്തിലാണ് അനുരാഗിന്റെ നേട്ടം. വെള്ളി നേടിയ മലപ്പുറത്തിന്റെ മുഹമ്മദ് ഷാൻ 10.91 സെക്കൻഡിലും ആലപ്പുഴ ലിയോ തേർട്ടീൻത് എച്ച്എസ്എസിലെ ആഷ്‍ലിൻ അലക്സാണ്ടർ 10.94 സെക്കൻണ്ടിലാണ് ഫിനിഷ് ചെയ്തത്. ഇരുവരും യഥാ ക്രമം വെള്ളി, വെങ്കലം മെഡലുകൾ നേടി.

സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ സിവി അനുരാഗ്‌ നേടിയ സ്വർണം രാജ്യത്തിന്റെ കായികചരിത്രത്തിൽ നിരവധി താരങ്ങളെ സംഭാവന നൽകിയ തിരുവനന്തപുരം ജി വി രാജയുടെ ഉയിർത്തേഴുന്നേൽപ്പിന്റെ പ്രഖ്യാപനമായി. വർഷങ്ങൾക്കുശേഷമാണ്‌ ജി വി രാജയുടെ ഒരു താരം സീനിയർ വിഭാഗം 100 മീറ്ററിൽ സ്വർണം നേടുന്നത്‌.

കുറ്റ്യാടി ചാത്തൻവീട്ടിൽ രാഘവന്റെയും വിമലയുടെയും മകനാണ്.

Summary: kerala state school athletics meet kutiyadi native anurag won 100 meeter