നടുവത്തൂരിലെ കിഴക്കെ കോറോത്ത് രാഘവന്‍ നായര്‍ അന്തരിച്ചു


കീഴരിയൂര്‍: നടുവത്തൂരിലെ കിഴക്കെ കോറോത്ത് രാഘവന്‍ നായര്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. ബംഗ്ലൂരുവില്‍ വ്യാപാരിയായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്കു മുമ്പാണ് രാഘവന്‍ നായരുടെ മകന്‍ സുനില്‍ കുമാര്‍ മരണപ്പെട്ടത്. ദിവസങ്ങള്‍ക്കുള്ളില്‍ കുടുംബത്തിലെ രണ്ടുപേര്‍ മരണപ്പെട്ടതിന്റെ ദു:ഖത്തിലാണ് ബന്ധുക്കളും നാട്ടുകാരും.

പരേതനായ ഗോപാലന്‍ നായരുടെയും നാരായണി അമ്മയുടെയും മകനാണ്. രാധയാണ് ഭാര്യ. മക്കള്‍ :പരേതനായ സുനില്‍ കുമാര്‍, ഭുവനേശ്വരി (ബാഗ്ലൂര്‍), പ്രീതി.
മരുമക്കള്‍: മനോഹരന്‍, സ്മിത. പരേതനായ രാധാകൃഷ്ണന്‍

സഹോദരങ്ങള്‍: കുട്ടികൃഷ്ണന്‍ നായര്‍(ബെംഗളൂര്),ലകഷി അമ്മ,മാധവി അമ്മ, പരേതയായ ലീല. സഞ്ചയനം വ്യാഴായ്ച.