നടിയും സംഗീതജ്ഞയുമായ ആർ.സുബ്ബലക്ഷ്മി അന്തരിച്ചു


തിരുവനന്തപുരം: നടിയും സംഗീതജ്ഞയുമായ ആര്‍.സുബ്ബലക്ഷ്മി അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. തിരുവനന്തപുരത്തെ ജിജി ആശുപത്രിയിലായിരുന്നു അന്ത്യം.

കുട്ടിക്കാലം മുതല്‍ കാലരംഗത്ത് സജീവമായിരുന്നു. 1951ല്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ ജോലി ചെയ്തു തുടങ്ങി. തെന്നിന്ത്യയിലെ ഓള്‍ ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കമ്പോസറായിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് മുത്തശ്ശി വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമായി.

കല്യാണരാമന്‍, സിഐഡി മൂസ, നന്ദനം, പാണ്ടിപ്പട, സൗണ്ട് തോമ, വണ്‍, റാണി പത്മിനി തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. ഏതാണ്ട് എഴുപതോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌.