ചേമഞ്ചേരിയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; അപകടത്തിൽ രണ്ടു പേർക്ക് ഗുരുതര പരിക്ക്


ചേമഞ്ചേരി: ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരുക്ക്. ഇന്ന് വൈകുന്നേരം 5.30ഓടെയാണ് ദേശീയപാതയിൽ ചേമഞ്ചേരി റെയിൽവേ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്.

പിക്കപ്പ് വാൻ എതിരെവന്ന ബൈക്കിനെ ഇടിച്ചാണ് അപകടമുണ്ടായത്. ബൈക്കിനെ റോഡരികിലുള്ള കാടുമൂടിയ ചതുപ്പിലേക്ക് ഇടിച്ചു ഇറക്കി. കൊയിലാണ്ടി ഭാഗത്തേക്ക് വരുകയായിരുന്നു വാനാണ് ബൈക്കിൽ ഇടിച്ചത്. പിക്കപ്പ് വാനിൽ ഉണ്ടായിരുന്ന സ്ത്രീക്കും ബൈക്കിൽ ഉണ്ടായിരുന്ന യുവാവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റ സ്ത്രീയെയും യുവാവിനെയും ഉടനെ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കൊയിലാണ്ടി സ്റ്റേഷൻ ഓഫീസർ ആനന്ദൻ സി.പി യുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയും പോലീസും സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി.