കോവിഡ് വ്യാപനം; മതപരമായ ചടങ്ങുകൾക്കും ഉത്സവങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ്; വിശദാംശങ്ങൾ ഇങ്ങനെ


കോഴിക്കോട്: കൊയിലാണ്ടിക്കാർക്കു സന്തോഷിക്കാം. ഉത്സവങ്ങൾക്കേർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ഇളവ്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഉത്‌സവങ്ങൾക്ക് പുതിയ മാർഗനിർദ്ദേശങ്ങൾ ഇറക്കിയത്. ഉത്സവങ്ങളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചു. പരമാവധി 1500 പേര്‍ക്ക് വരെ ഇനി ഉത്സവങ്ങളില്‍ പങ്കെടുക്കാം.

പക്ഷെ ചടങ്ങുകളിൽ പങ്കെടുക്കുന്ന പതിനെട്ടു വയസ്സിനു മുകളിലുള്ള എല്ലാവരും 72 മണിക്കൂര്‍ മുമ്പുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ കൊവിഡ് വന്ന് പോയതിന്‍റെ രേഖകളോ കൊണ്ടുവരേണ്ടതാണ്. രോഗ ലക്ഷണമില്ലെങ്കിൽ പതിനെട്ടു വയസ്സിനു തഴയുള്ളവർക്കും പങ്കെടുക്കാം.

ആറ്റുകാല്‍ പൊങ്കാല, മാരാമണ്‍ കണ്‍വെന്‍ഷന്‍, ആലുവ ശിവരാത്രി അടക്കമുള്ള ഉത്സവങ്ങള്‍ക്കും മതപരമായ ചടങ്ങളുകള്‍ക്കും ഈ ഇളവ് ബാധകമാണ്. ആറ്റുകാലില്‍ ക്ഷേത്രത്തിന് പുറത്തുള്ളവര്‍ വീടുകളില്‍ പൊങ്കാല ഇടണം.

ചടങ്ങുകളിൽ മുഴുവൻ സമയവും കോവിഡ് പ്രോട്ടോകോളുകൾ പാലിക്കേണ്ടതാണ്. അത് സംഘാടകർ ഉറപ്പു വരുത്തണം. പങ്കെടുക്കുന്നവരെല്ലാം മുഴുവൻ സമയവും മാസ്‌ക്ക് ധരിച്ചിരിക്കേണമെന്നാണ് നിർദ്ദേശം. പന്തലിൽ ആഹാരസാധനങ്ങൾ വിതരണം ചെയ്യാൻ അനുവാദമില്ല.