കൊയിലാണ്ടി നഗരസഭയില്‍ കോവിഡ് വ്യാപനം കുറയുന്നു; നിലവിൽ 223 ആക്ടീവ് കേസുകൾ മാത്രം


കൊയിലാണ്ടി: നഗരസഭയില്‍ കോവിഡ് കേസുകള്‍ കുറയുന്നു. 223 ആക്ടീവ് കേസുകളാണ് നിലവില്‍ നഗരസഭയിലുള്ളതെന്ന് ചെയര്‍പേഴ്‌സണ്‍ കെ.പി സുധ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇവരില്‍ ആറ് പേരെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബാക്കിയുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അവര്‍ വ്യക്തമാക്കി.

 

ജനുവരിയില്‍ കുറഞ്ഞ കേസുകള്‍ മാത്രമാണ് നഗരസഭയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ മൂന്നാം തരംഗത്തിലാണ് കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായത്. ഇപ്പോള്‍ കേസുകള്‍ കുറഞ്ഞുവരികയാണെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിപക്ഷം പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നഗരസഭയിലെ പ്രദേശങ്ങളില്‍ നിലവില്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങള്‍ ഒന്നുമില്ല.

മൂന്നാം തരംഗത്തില്‍ മൂന്ന് പേര്‍ക്കാണ് നഗരസഭ പരിധിയില്‍ ജീവന്‍ നഷ്ടമായത്. ഇവരില്‍ ഒരാള്‍ കോവിഡ് നെഗറ്റീവായതിന് ശേഷമാണ് മരണപ്പെട്ടതെന്നും കെ.പി.സുധ പറഞ്ഞു.