കായിക താരമാവാൻ ആഗ്രഹമുണ്ടോ? കാവുംവട്ടം എം.യു.പി സ്കൂളിന്റെ നേതൃത്വത്തിൽ കോച്ചിങ് ക്യാമ്പ് ഒരുങ്ങുന്നു


കാവുംവട്ടം: കുട്ടികളെ മികച്ച കായിക താരങ്ങളാക്കാനൊരുങ്ങി കാവുംവട്ടം എം.യു.പി സ്കൂൾ. സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫുട്ബാൾ, വോളി ബോൾ, ക്രിക്കറ്റ്, ഷട്ടിൽ ബാഡ്മിന്റൻ എന്നിവയ്ക്കയാണ് കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. മാർച്ച് 7-ാം തിയ്യതി ആരംഭിക്കുന്ന ക്യാമ്പ് സ്കൂൾ ഗ്രൗണ്ടിൽ വച്ചായിരിക്കും നടത്തുക.

8 വയസ്സു മുതൽ 15 വയസ്സു വരെയാണ് പ്രായപരിധി. മുനിസിപ്പാലിറ്റിയിലേയും അടുത്ത പഞ്ചായത്തുകളിലേയും കുട്ടികൾക്ക് പങ്കെടുക്കാം. ജില്ലയിലെ പ്രമുഖരായ പരിശീലകരുടെ നേതൃത്വത്തിലായിരിക്കും ക്യാമ്പ്. രജിസ്‌ട്രേഷൻ ഫെബ്രുവരി 20 വരെ സ്വീകരിക്കും.

ബന്ധപ്പെടേണ്ട നമ്പർ; 7034027027 , 9745301849 , 9400651849 , 9995219539