കണ്ണൂര്‍ സ്വദേശിയായ യുവാവ് ഖത്തറിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം


കണ്ണൂര്‍: ഖത്തറില്‍ താമസ സ്ഥലത്ത് കണ്ണൂര്‍ സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി അരിയങ്ങോട്ട് സുധീഷാണ് മരിച്ചത്.

 

ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ഐന്‍ഖാലിദിലെ താമസ സ്ഥലത്ത് സുധീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് സൂചന.

തനിച്ച് താമസിക്കുന്ന സുധീഷിനെ കുറിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവരമൊന്നും ലഭിച്ചിരുന്നില്ല. മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് വിവരമറിയിച്ചതിനാല്‍ പോലീസ് എത്തി മുറി തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് വിവരം. മൃതദേഹം ഹമദ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഐ.ടി വിദഗ്ധനായ സുധീഷ് ഖത്തറിലെ സലാം ടെക്‌നോളജി, ഖത്തർ ഫൗണ്ടേഷൻ ഉൾപെടെ നിരവധി സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.