കണ്ണൂരില്‍ വന്‍ സ്വര്‍ണവേട്ട; പേസ്റ്റ് രൂപത്തിലാക്കിയ 35.32 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി മുടവന്തേരി സ്വദേശി പിടിയില്‍


വടകര:  കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. കോഴിക്കോട് മുടവന്തേരി സ്വദേശിയില്‍ നിന്നും
35.32 ലക്ഷം രൂപ വില വരുന്ന 723 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. മുടവന്തേരി സ്വദേശിയായ പി.പി.സല്‍മാനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

പുലര്‍ച്ചെ് 1.30ന് ദുബായില്‍ നിന്നെത്തിയ ഗോ ഫസ്റ്റ് വിമാനത്തിലാണ് സല്‍മാന്‍ നാട്ടിലെത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണ മിശ്രിതം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സല്‍മാനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തില്‍ തുടര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ.വികാസ്, സൂപ്രണ്ടുമാരായ വി.പി.ബേബി, ജ്യോതി ലക്ഷ്മി, ഇന്‍സ്‌പെക്ടര്‍മാരായ കെ.വി.രാജു, രാംലാല്‍, ദീപക്, സൂരജ് ഗുപ്ത, സന്ദീപ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.