എടച്ചേരില്‍ പാറക്കുളത്തില്‍ കുളിക്കുന്നതിനിടെ മൂന്ന് കുട്ടികള്‍ അപകടത്തില്‍പെട്ടു, രക്ഷാപ്രവര്‍ത്തനം തുടരുന്നു


വടകര: പാറക്കുളത്തില്‍ കുളിക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പെട്ടു. എടച്ചേരി പഞ്ചായത്തിലെ കച്ചേരിയില്‍ പാറകുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്നുപേരാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം.

 

അപകടത്തില്‍പ്പെട്ടവരില്‍ രണ്ട് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മൂന്നാമത്തെ കുട്ടിക്കുവേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. നാദാപുരത്ത് നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.