ഉഗ്രസ്ഫോടന ശബ്ദത്തിൽ ഞെട്ടിവിറച്ച് കിഴൂർ; ഒരാൾക്ക് പരുക്ക്


പയ്യോളി: കീഴുരിൽ ഉഗ്ര സ്ഫോടന ശബ്ദം, പുറകാലെ ഒരാൾക്ക് പരുക്ക്. എ യു പി സ്കൂളിന് സമീപത്തുള്ള സൂപ്പർ സൂപ്പർമാർക്കറ്റിന്റെ പിൻഭാഗത്തായാണ് വൻ സ്ഫോടന ശബ്ദമുണ്ടായത്. സൂപ്പർ മാർക്കറ്റ് ഉടമ അവാൽ ഹുസൈനാണ് പരുക്കേറ്റത്. കാലിനു പരുക്കേറ്റ ഹുസൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് 6.30 ക്കാണ് സംഭവം നടന്നത്.

അവാൽ ഹുസൈൻ കടയിലെ ഇരുമ്പ് റാക്കിൻറെ നീളം കുറയ്ക്കുന്നതിനായി ഗ്രൈൻററുപയോഗിച്ച് മുറിക്കുന്നതിനിടയിലാണ് സ്ഫോടന ശബ്ദമുണ്ടായത്. സംഭവമറിഞ്ഞ ഉടനെ തന്നെ പയ്യോളി പോലീസ് സ്ഥലത്തെത്തുകയും ചില വസ്തുക്കൾ ശേഖരിക്കുകയും ചെയ്തു. കാര്യമെന്താണെന്നറിയാതെ സമീപത്തുണ്ടായിരുന്നവരിൽ ഈ ശബ്ദഫഹം ഭയം ജനിപ്പിച്ചിരുന്നു.

വിശദമായ പരിശോധനയിൽ അപകടകരമായി ഒന്നുമില്ലെന്ന്‌ പോലീസ് കണ്ടെത്തി. ഈ പ്രദേശത്ത് ഉത്സവം കഴിഞ്ഞ് കുറച്ച വെടിമരുന്നുകൾ അവശേഷിച്ചിരുന്നു. അവാൽ ഹുസൈൻ വെൽഡ് ചെയ്തപ്പോഴുണ്ടായ തീപ്പൊരി ഈ വെടിമരുന്നിലേക്കു വീണപ്പോഴുണ്ടായ പൊട്ടിത്തെറിയും ശബ്ദവുമായിരുന്നു അതെന്ന് പയ്യോളി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ആരും ഭയപ്പെടേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു.