ഇനി നല്ല യാത്രകൾ; തിക്കോടി ടൗൺ – അറഫ പള്ളി റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് ആരംഭം


തിക്കോടി: നല്ല യാത്രയ്ക്കായി നല്ല റോഡുകളൊരുങ്ങുന്നു. തിക്കോടി ടൗൺ – അറഫ പള്ളി റോഡിന്റെ നവീകരണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. തീരദേശ തുറമുഖ വകുപ്പിന്റെ 70 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന റോഡിന്റെ പ്രവർത്തി ഉദ്ഘാടനം കാനത്തിൽ ജമീല എം.എൽ.എ നിർവഹിച്ചു.

തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഗോപാലൻ നായർ മുഖ്യാഥിതിയായി.

ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിൽ, സുരേഷ് ചങ്ങാടത്ത് , പ്രനില സത്യൻ, ആർ വിശ്വൻ, കെ.പി ഷക്കീല, സന്തോഷ് തിക്കോടി, ബിജു കളത്തിൽ എന്നിവർ ആശംസകൾ അറിയിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി സ്വാഗതവും ഹാർബർ എഞ്ചിനിയറിങ്ങ് എ.ഇ സജികുമാർ നന്ദിയും പറഞ്ഞു.