അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് കലുങ്കിനായെടുത്ത കുഴിയിലേക്കിടിച്ചിറങ്ങി അഞ്ചുപേര്‍ക്ക് പരിക്ക്; സംഭവം ഇരിങ്ങലില്‍


പയ്യോളി: ഇരിങ്ങലിന് സമീപം അമിത വേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് ഇടിച്ചു കയറി കാര്‍ യാത്രികര്‍ക്ക് പരിക്കേറ്റു. ഇന്ന് രാത്രി 8.30 ന് കണ്ണൂര്‍ കോഴിക്കോട് ദേശീയപാതയില്‍ ഇരിങ്ങലിനും അയനിക്കാട് കളരിപ്പടി സ്റ്റോപ്പിനുമിടയിലാണ് സംഭവം.

കോഴിക്കോട് ഭാഗത്തു നിന്നു അമിതവേഗത്തിലെത്തിയ കാര്‍ ഫേമസ് ബേക്കറിക്ക് മുന്നില്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി കലുങ്കിനായെടുത്ത കുഴിയിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കോഴിക്കോട് ഭാഗത്തു നിന്നും കാസര്‍ഗോഡേക്ക് പോവുകയായിരുന്ന KL X 5484 നമ്പര്‍ കാറാണ് അപകടത്തില്‍ പെട്ടത്. നാട്ടുാകരാണ് കാറിലുള്ളവരെ രക്ഷപ്പെടുത്തിയത്.