Tag: ugc
11ലക്ഷം പേര്‍ എഴുതിയ യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കി
ന്യൂഡല്‍ഹി: യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കി. ദേശീയ പരീക്ഷാ ഏനജന്‍സി നടത്തിയ (എന്‍.ടി.എ) നടത്തിയ പരീക്ഷയിലെ ചോദ്യങ്ങള്‍ ചോര്‍ന്നെന്ന നിഗമനത്തിന് പിന്നാലെയാണ് ഇന്നലെ കേന്ദ്രസര്‍ക്കാര്‍ പരീക്ഷ റദ്ദാക്കുന്നതായി ഉത്തരവിടുന്നത്. ചൊവ്വാഴ്ച നടന്ന പരീക്ഷയിലെ ക്രമക്കേട് സംബന്ധിച്ച് സി.ബി.ഐ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. 1205 കേന്ദ്രങ്ങളിലായി 11.21ലക്ഷം പേരാണ് നെറ്റ് പരീക്ഷയെഴുതിയത്. രണ്ട് ഷിഫ്റ്റുകളില്‍ ആയാണ് പരീക്ഷ നടത്തിയിരുന്നത്.
വിദൂര വിദ്യാഭ്യാസ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം, വിദൂര കോഴ്‌സുകള്‍ റഗുലറിന് തുല്യമാക്കി യു.ജി.സി
കോഴിക്കോട്: വിദൂര വിദ്യാഭ്യാസ, ഓണ്‍ലൈന്‍ സമ്ബ്രദായത്തില്‍ പഠിച്ചിറങ്ങുന്നവരുടെ ബിരുദവും ബിരുദാനന്തര ബിരുദവും പരമ്പരാഗത റഗുലര്‍ ബിരുദങ്ങള്‍ക്ക് തുല്യമാക്കി യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷന്‍. വിദൂര വിദ്യാഭ്യാസ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമേകുന്നതാണ് യു.ജി.സിയുടെ തീരുമാനം. ഓപണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് ലേണിങ് പ്രോഗ്രാംസ് ആന്‍ഡ് ഓണ്‍ലൈന്‍ പ്രോഗ്രാംസ് ചട്ടം 22 അനുസരിച്ചാണ് പുതിയ തീരുമാനമെന്ന് യു.ജി.സി സെക്രട്ടറി രാജ്‌നിഷ് ജെയ്ന്‍ അറിയിച്ചു.