Tag: Socialist

Total 1 Posts

കൊല്ലം യു.പി സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകനും എല്‍.ജെ.ഡി നേതാവുമായ ചോയ്യാട്ടില്‍ ഗോപാലന്‍ മാസ്റ്റര്‍ അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം ചോയ്യാട്ടില്‍ ഗോപാലന്‍ മാസ്റ്റര്‍ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. കൊല്ലം യു.പി സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപകനാണ്. കൊയിലാണ്ടി മേഖലയില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു ഗോപാലന്‍ മാസ്റ്റര്‍. കലാ, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെതായി രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. സ്‌നേഹജ്യോതിസ്സുകള്‍, ആത്മരോദനം എന്നീ നാടകങ്ങളാണ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്.