Tag: Social impact study report
Total 1 Posts
80 വീടുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെടും, മതിയായ നഷ്ടപരിഹാരവും പുനരധിവാസവും സാധ്യമാക്കണം; കിനാലൂരില്‍ എയിംസിനായി സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിനുള്ള സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു
ബാലുശ്ശേരി: എയിംസിനുവേണ്ടി കിനാലൂരില്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായി നടത്തിയ സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. സംസ്ഥാനവ്യവസായ വകുപ്പിന്റെ കൈവശമുള്ള 153 ഏക്കർ ഭൂമിയും കിനാലൂർ, കാന്തലാട് വില്ലേജുകളിൽനിന്നായി 40.68 ഹെക്ടർ സ്വകാര്യഭൂമിയുമാണ് എയിംസിനായി ഏറ്റെടുക്കാൻ തീരുമാനിച്ചത്. കാറ്റാടി, ഏഴുകണ്ടി, കൊയലാട്ടുമുക്ക്, കുറുമ്പോയില്‍, ചാത്തന്‍വീട്, പയറ്റുകാല എന്നീ പ്രദേശങ്ങളിലെ 34 സര്‍വേ നമ്പറുകളിലായാണ് സ്ഥലം വ്യാപിച്ചുകിടക്കുന്നത്.