Tag: shobhayathra

Total 1 Posts

വെണ്ണ കട്ട് തിന്നുന്ന കണ്ണനും, സഞ്ജീവി മലയുമായി പറക്കുന്ന ഹനുമാനും,ഗോപികമാരോട് കുസൃതി കാട്ടുന്ന കൃഷ്ണനും, രാമനും സീതയും; മഹാശോഭയിൽ കൊയിലാണ്ടിയിലെ വീഥികൾ; ശ്രീകൃഷ്ണജയന്തി ശോഭായാത്രയിൽ നിന്നുള്ള മനോഹരമായ മുഹൂർത്തങ്ങൾ കാണാം

കൊയിലാണ്ടി: കൊയിലാണ്ടിയിലെ വീഥികൾക്ക് ഇന്നലെ മഹാശോഭായായിരുന്നു. പേമാരിയും മഹാമാരിയും കവർന്നെടുത്ത നാളുകൾക്കു ശേഷം വീണ്ടും കൃഷ്ണന്മാരും ഗോപികമാരും ഒത്തുകൂടിയ നാളുകൾ. അമ്മമാരുടെ ഒക്കത്തിരുന്നും, നടന്നു മടുത്ത് ഇനി ഒരിഞ്ചു നീങ്ങില്ല എന്ന മട്ടിൽ റോഡിലിരുന്നും, വെണ്ണ കട്ടും, ഗോപികമാരോട് കളിചിരികൾ പറഞ്ഞു രസിച്ചും അനവധി കൃഷ്ണന്മാരാണ് ഇന്നലെ ശോഭായാത്രയ്ക്ക് എത്തിയത്. യാത്രയിൽ പങ്കെടുക്കുവാൻ ഏറെ ഉത്സാഹത്തോടെ