Tag: nanthi chengottukav bypass construction

Total 2 Posts

മഴ പെയ്താൽ ഒറ്റപ്പെടുന്നത് 150 ഓളം കുടുംബങ്ങൾ, വഴിയാകെ കാൽനട പോലും അസാധ്യമാകും വിധം ചെളി; കൊയിലാണ്ടി ബൈപ്പാസ് നിർമ്മാണം കാരണം ദുരിതത്തിലായി മരളൂരിലെ ജനങ്ങൾ

കൊയിലാണ്ടി: നന്തി മുതൽ ചെങ്ങോട്ടുകാവ് വരെ നീളുന്ന കൊയിലാണ്ടി ബൈപ്പാസിന്റെ നിർമ്മാണത്തെ തുടർന്ന് ദുരിതത്തിലായി മരളൂർ പ്രദേശത്തെ ജനങ്ങൾ. മഴ പെയ്യുന്നതോടെ കാൽനട പോലും അസാധ്യമാകും വിധം ചെളി രൂപപ്പെടുന്നതോടെ പ്രദേശമാകെ ഒറ്റപ്പെട്ട അവസ്ഥയാണ്. 150-ഓളം കുടുംബങ്ങളാണ് മരളൂർ പ്രദേശത്ത് റെയിലിനും ബൈപ്പാസിനും ഇടയിൽ താമസിക്കുന്നത്. വാഹനങ്ങൾ പോകാൻ പറ്റാത്തവിധം ഇവിടെ റോഡിൽ ചെളിനിറഞ്ഞ അവസ്ഥയിലാണ്. ഇരുചക്രവാഹനങ്ങൾ

‘കിണറ്റിലെ വെള്ളം എല്ലാം മലിനമായി, കുടിക്കണോ കുളിക്കാനോ ഒന്നിനും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ’; ചെങ്ങോട്ടുക്കാവ് ബൈപ്പാസ് നിർമ്മാണത്തെ തുടർന്ന് പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളം മുട്ടി

കൊയിലാണ്ടി: ‘എൺപതോളം വീടുകളിലെ കുടിവെള്ളമാണ് മുട്ടിയത്, കുടിക്കാനോ, കുളിക്കാനോ, പാചകം ചെയ്യാനോ ഒന്നിനും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിൽ മലിനം, ഇതിനൊരു പരിഹാരം കണ്ടെത്താതെ നീണ്ടുപോയാൽ ഞങ്ങൾ എന്താണ് ചെയ്യുക’, വായനാരിത്തോടിന് സമീപം ജനങ്ങൾ ചോദിക്കുകയാണ്. കൊയിലാണ്ടി നഗരസഭയ്ക്കു സമീപമുള്ള വായനാരിത്തോട്ടിലെ ഒഴുക്ക് നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമാണത്തോടെ നിലച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇതോടെ വായനാരിത്തോടിന് സമീപത്തെ