Tag: kodiyathur

Total 2 Posts

കൊടിയത്തൂരില്‍ രണ്ട് കുട്ടികള്‍ക്ക് നീര്‍നായയുടെ കടിയേറ്റു

കോഴിക്കോട്: കൊടിയത്തൂരില്‍ രണ്ട് കുട്ടികള്‍ക്ക് നീര്‍നായയുടെ കടിയേറ്റു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. പാലക്കാടന്‍ ഷാഹുലിന്റെ മകന്‍ റാബിന്‍(13), ചുങ്കത്ത് ഗഫൂറിന്റെ മകന്‍ അദ്ഹം(13) എന്നിവര്‍ക്കാണ് കടിയേറ്റത്. കാരാട്ട് കുളിക്കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍. ഇതിനിടയിലാണ് നീര്‍നായ കടിച്ചത്‌. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊടിയത്തൂരില്‍ ഒന്‍പതാം ക്ലാസുകാരനെ ഇടിച്ചിട്ടത് പെര്‍മിറ്റില്ലാത്ത വാഹനം; സ്‌കൂളിനെതിരെയും ഗുരുതര ആരോപണങ്ങള്‍

കൊടിയത്തൂര്‍: സ്‌കൂള്‍ ബസിടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ ഗുരുതര ആരോപണങ്ങള്‍. കൊടിയത്തൂര്‍ പി.ടി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ബാഹിഷ് ആണ് ബസ് പിന്നോട്ട് എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. സ്‌കൂള്‍ വളപ്പില്‍ തന്നെ ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. എന്നാല്‍ അപകടത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ പൊലീസിനെയുള്‍പ്പെടെ അറിയിക്കാന്‍