Tag: #Keezhariyoor bomb case

Total 3 Posts

സ്വാതന്ത്ര്യദിന പരിപാടികൾക്ക് കീഴരിയൂർ ബോംബ് കേസ് സ്മാരക മന്ദിരം നൽകിയില്ലെന്ന് ആരോപിച്ച് പഞ്ചായത്ത് മീറ്റിങ്ങിൽ നിന്ന് യു.ഡി.എഫ് ഇറങ്ങിപ്പോയി; മുമ്പൊരിക്കൽ നൽകിയപ്പോൾ ഭവിഷ്യത്ത് അനുഭവിച്ചതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കീഴരിയൂർ: സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചുള്ള പരിപാടികൾക്ക് കീഴരിയൂർ ബോംബ് കേസ് സ്മാര മന്ദിരം വിട്ട് നൽകിയില്ല എന്ന് ആരോപിച്ച് പഞ്ചായത്ത് മീറ്റിങ്ങിൽ നിന്ന് യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. കീഴരിയൂർ സി.കെ.ജി സാംസ്കാരിക വേദി വിദ്യാർത്ഥികൾക്കു വേണ്ടി നടത്തുന്ന പതിനാറാമത് ‘സ്വാതന്ത്ര്യം തന്നെ അമൃതം’ പരിപാടിക്ക് കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത്

ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മയാണ് കീഴരിയൂര്‍ ബോംബ് കേസ്; ബ്രിട്ടീഷുകാരെ ഞെട്ടിച്ച് ക്വിറ്റിന്ത്യാ സമരത്തില്‍ ഒരു നാട് ഒന്നടങ്കം ചേര്‍ന്ന ആ പോരാട്ടകാലത്തെ അറിയാം

സുഹാനി എസ്. കുമാർ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ കോഴിക്കോട്ടുകാരുടെ മായാത്ത കയ്യൊപ്പ്. ഇന്നും വിപ്ലവ ആവേശത്തിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന മണ്ണ്, ക്വിറ്റിന്ത്യാ സമരചരിത്രത്തിന്റെ ഭാഗമായ വീരേതിഹാസമാണ് കീഴരിയൂര്‍. ബോംബ് സ്ഫോടനം നടത്തി ബ്രിട്ടീഷുകാരെ ഞെട്ടിക്കുക എന്നതായിരുന്നു പ്രത്യക്ഷലക്ഷ്യം. ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്ന് തുരത്താന്‍ അതിശക്തമായ പോരാട്ംട വേണമെന്ന നിലപാടുമായി ഇറങ്ങിത്തിരിച്ച ഒരുകൂട്ടം രാജ്യസ്നേഹികളായിരുന്നു ഇതിനു പിന്നില്‍.

കീഴരിയൂര്‍ ബോംബ് കേസ് സ്മാരക മന്ദിരം ചരിത്ര മ്യൂസിയമാക്കും; പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിനെതിരെ പ്രതിഷേധവുമായി യു.ഡി.എഫ്

കീഴരിയൂര്‍: ടി.പി രാമകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ച തുക വിനിയോഗിച്ച് വിപുലീകരിച്ച കീഴരിയൂര്‍ പഞ്ചായത്തിലെ കീഴരിയൂര്‍ ബോംബ് കേസ് സ്മാരക മന്ദിരം ചരിത്ര മ്യൂസിയമാക്കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. 55 ലക്ഷം രൂപ വിനിയോഗിച്ചാണ് മന്ദിരം വിപുലീകരിച്ചത്. മന്ദിരം ബോംബു കേസ് ചരിത്ര മ്യൂസിയമാക്കുന്നതിനാവശ്യമായ സഹായം ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെടാനും ഭരണ