Category: Uncategorized
‘കെ.എസ്.ഇ.ബിയുടേത് പ്രതികാരനടപടിയല്ല’; തിരുവമ്പാടി കെ.എസ്.ഇ.ബി ഓഫീസില്‍ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് വൈദ്യുതമന്ത്രി
തിരുവനന്തപുരം: തിരുവമ്പാടി കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസ് നടന്ന അതിക്രമവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് വൈദ്യുതമന്ത്രി കെ. കൃഷ്ണന്‍കുട്ടി. കെ.എസ്.ഇ.ബിയുടേത് പ്രതികാരനടപടിയല്ലെന്നും ജീവനക്കാരെ സംരക്ഷിക്കാനാണ് എം.ഡി. അത്തരമൊരു നടപടിയെടുത്തതെന്നും മന്ത്രി പറഞ്ഞു. കേസിലെ പ്രതിയുടെ പിതാവിന്റെ പേരിലുള്ള വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച സംഭവത്തിലാണ് പ്രതികരണം. കെ.എസ്.ഇ.ബി. കമ്പനിയാണ്, അവര്‍ക്ക് വൈദ്യുതി വിച്ഛദിക്കാനുള്ള അധികാരമുണ്ട്. ബില്‍ അടയ്ക്കാതിരുന്നാല്‍ വൈദ്യുതബന്ധം വിച്ഛേദിക്കും.
കൊയിലാണ്ടി ഗവ: ഐടിഐയിലേയ്ക്കുള്ള അപേക്ഷാ തിയ്യതി നീട്ടി; അറിയാം വിശദമായി
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഐടിഐയിലെ ഏകവത്സര, ദ്വിവത്സര കോഴ്‌സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തിയ്യതി ജൂലൈ 12 വരെ നീട്ടി. അപേക്ഷ നല്‍കിയവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തൊട്ടടുത്തുളള ഐടിഐകളില്‍ പോയി വെരിഫിക്കേഷന്‍ നടത്തണം. htt//itiadmissions.kerala.gov.in പോര്‍ട്ടല്‍ വഴിയും https//detkerala.gov.in വെബ്സൈറ്റിലൂളള ലിങ്ക് വഴിയും അപേക്ഷിക്കാം. ഫോണ്‍: 0496-2631129.
തിരുവമ്പാടി കെ.എസ്.ഇ.ബി ഓഫീസില്‍ നടന്ന അതിക്രമം; വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധിച്ച് കെ.എസ്.ഇ.ബിയ്ക്ക് മുന്നില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് വീട്ടുകാര്‍
തിരുവമ്പാടി: കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസില്‍ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട് വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതില്‍ പ്രതിഷേധിച്ച് വീട്ടുകാര്‍ രാത്രി വൈദ്യുതി ഓഫീസ് പടിക്കല്‍ കുത്തിയിരിപ്പുസമരം നടത്തി. മെഴുകുതിരികള്‍ കത്തിച്ചാണ് ഉള്ളാട്ടില്‍ അബ്ദുല്‍ റസാഖ് (62), മറിയം (55) എന്നിവര്‍ പ്രതിഷേധിച്ചത്. പ്രതിഷേധത്തിനിടയില്‍ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് റസാഖ് കുഴഞ്ഞുവീണു. ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ
കണ്ണൂർ പുതിയതെരുവിൽ കുളത്തിന്റെ പടവിൽ തലയിടിച്ച് യുവാവ് മരിച്ചു
കണ്ണൂർ: പുതിയതെരുവിൽ കുളിക്കാൻ കുളത്തിലേക്ക് ചാടിയ യുവാവ് പടവിൽ തലയിടിച്ച് മരിച്ചു. തിലാന്നൂർ സ്വദേശിയും പുഴാതി റെജീന ക്വാട്ടേഴ്‌സിലെ താമസക്കാരനുമായ നല്ലൂർ ഹൗസിൽ രാഹുൽ(25) ആണ് മരിച്ചത്. പുഴാതി സോമേശ്വരി ക്ഷേത്ര കുളത്തിലാണ് അപകടം. ഇന്നലെ വൈകീട്ട് 5.30 ഓടെയായിരുന്നു അപകടം നടന്നത്. കുളിക്കാൻ കുളത്തിലേക്ക് എുത്തു ചാടുന്നതിനിടെ രാഹുലിൻെ തല പടവിൽ ഇടിയ്ക്കുകയായിരുന്നു.
ഷാഫി പറമ്പില്‍ എം.പി യുടെ നന്ദി പ്രകടന യാത്ര ഇന്ന് കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍
കൊയിലാണ്ടി: ഷാഫി പറമ്പില്‍ എം.പി യുടെ നന്ദി പ്രകടന യാത്ര ഇന്ന് കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന നന്ദി പ്രകടന യാത്ര രാത്രി 8 മണി വരെയാണ് നിശ്ചയിച്ചിട്ടുള്ളത്. രാവിലെ ഒന്‍പത് മണിക്ക് കാട്ടിലെപ്പീടികയില്‍ നിന്നും പ്രകടന യാത്രയുടെ ഉദ്ഘാടനം നടത്തും. രാത്രി 8 മണിയോടെ മണി കോട്ടക്കലില്‍ സമാപിക്കും. രാവിലെ
കേരള ഫോക്‌ലോര്‍ അക്കാദമി പുരസ്‌ക്കാരം ഏറ്റുവാങ്ങി കുറുവങ്ങാട് സ്വദേശികളായ ശ്രീജീഷും അമ്മാച്ചന്‍ കരിയാട്ട് കുഞ്ഞിബാലനും
കൊയിലാണ്ടി: കേരള ഫോക്‌ലോര്‍ അക്കാദമി പുരസ്‌ക്കാരം ഏറ്റുവാങ്ങി കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി ശ്രീജീഷും അമ്മാച്ചന്‍ കരിയാട്ട് കുഞ്ഞിബാലനും. 2022ലെ യുവ പ്രതിഭാപുരസ്‌കാരത്തിനായിരുന്നു ശ്രീജിഷ് അര്‍ഹനായിരുന്നത്. ഇന്നലെ തിരുവന്തപുരത്ത് വെച്ച് നടന്ന പുരസ്‌ക്കാര ചടങ്ങില്‍ മന്ത്രി സജി ചെറിയാനില്‍ നിന്നും ശ്രീജീഷ് പുരസ്‌ക്കാരം ഏറ്റുവാങ്ങി. ശ്രീജിഷിനൊപ്പം പുരസ്‌ക്കാരം ലഭിച്ച ശ്രീജിഷിന്റെ അമ്മയുടെ അച്ഛനും തെയ്യം തിറ കലാകാരനുമായ
കോഴിക്കോട് മുതലക്കുളത്ത് കടയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിത്തം; വീഡിയോ കാണാം
കോഴിക്കോട്: മുതലക്കുളം മാനാഞ്ചിറയിലെ അഹമ്മദീയ മുസ്ലിം ജമാഅത്ത് പള്ളിക്ക് സമീപം കടയില്‍ തീപിടിത്തം. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് സംഭവം. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ തീപിടിത്തത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശി കുത്തുബുദ്ധീന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. ടി.ബി.എസ് വ്യാപാര സമുച്ചയത്തിന് മുമ്പിലുള്ള
മൂടാടി ഗ്രാമപഞ്ചായത്തില്‍ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി; പച്ചക്കറി വിത്തുകളും, തൈകളും സൗജന്യം
മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തില്‍ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി. പഞ്ചായത്തും കൃഷി ഭവനും കാർഷിക കർമ്മ സേനയും സംയുക്തമായി സംഘടിപ്പിച്ച ഞാറ്റുവേല പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ചന്തയിൽ കാർഷിക കർമ്മ സേനയുടെ നഴ്‌സറിയും അഗ്രിഗേഷന്‍ സെന്ററും പ്രവർത്തന സജ്ജമായിട്ടുണ്ട്. കർഷകരുടെ ഉത്പന്നങ്ങൾ സംഭരിച്ചു വിൽക്കുന്നതിനോടൊപ്പം ഗുണ മേന്മയുള്ള നടീൽ വസ്തുക്കളും ഇവിടെ ലഭ്യമാണ്.
അബദ്ധത്തില്‍ മാഹി പുഴയിലേക്ക് വീണ് വയോധികന്‍; നാട്ടുകാരുടെ സമയോചിത ഇടപെടലില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രക്ഷാപ്രവര്‍ത്തനം, ഒടുവില്‍ ആശ്വാസം, ദൃശ്യങ്ങള്‍ കാണാം
മാഹി: മാഹിപ്പാലത്തിന് മുകളില്‍ നിന്ന് അബദ്ധത്തില്‍ പുഴയിലേക്ക് വീണയാള്‍ക്ക് രക്ഷകരായി മത്സ്യത്തൊഴിലാളികളും മാഹി ഫയര്‍ഫോഴ്‌സും. കൂത്തുപറമ്പ് പാതിരിയാട് സ്വദേശി പത്മനാഭനാണ് മത്സ്യത്തൊഴിലാളികളുടെ നാട്ടുകാരുടെയും സമയോചിതമായ ഇടപെടലില്‍ ജീവന്‍ തിരികെ ലഭിച്ചത്. ഇന്ന് രാവിലെ 9മണിയോടെയായിരുന്നു സംഭവം. പാലത്തിന് മുകളില്‍ നിന്നും കാല് തെന്നി പുഴയിലേക്ക് പത്മനാഭന്‍ വീഴുകയായിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ മാഹി
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ദേശീയപാതയില്‍ പയ്യോളിയില്‍ ലോറി കുടുങ്ങി, വന്‍ ഗതാഗതക്കുരുക്ക്
പയ്യോളി: ദേശീയപാതയില്‍ പയ്യോളിയില്‍ ലോറി കുടുങ്ങി വന്‍ഗതാഗതക്കുരുക്ക്. ഇന്ന് രാവിലെ 7.30 യോടെയാണ് സംഭവം. പയ്യോളി റെയില്‍വേ സ്‌റ്റേഷന് തൊട്ടടുത്തായുള്ള സര്‍വ്വീസ് റോഡില്‍ ലോറി ബ്രേക്ക് ഡൗണാവുകയായിരുന്നു. നിലവില്‍ വടകര-കണ്ണൂര്‍ ഭാഗത്തേയ്ക്കുള്ള സര്‍വ്വീസ് റോഡ് പൂര്‍ണ്ണമായും ഗതാഗതക്കുരുക്കിലാണ്. നിലവില്‍ ഇരുടക്രവാഹനങ്ങള്‍ക്ക് മാത്രം സഞ്ചരിക്കാം. മറ്റുവാഹനങ്ങള്‍ വഴി മാറി സഞ്ചരിക്കണമെന്ന് പോലീസ് അറിയിച്ചു.