Category: തൊഴിലവസരം

Total 435 Posts

മണിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ഫാര്‍മസിസ്റ്റ് നിയമനം; നോക്കാം വിശദമായി

മണിയൂർ: മണിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ആർദ്രം പദ്ധതിയിൽ ഒ.പിയുടെ പ്രവർത്തനത്തിലേക്ക് ഒരു ഫാർമസിസ്റ്റിനെ ദിവസവേതന അടിസ്ഥാനത്തിൽ താൽകാലിക നിയമനം നടത്തുന്നു. മിനിമം യോഗ്യത 1. കേരള സർക്കാർ അംഗീകരിച്ച ഫാർമസി ഡിപ്ലോമയോ, ബിരുദമോ പാസായിരിക്കണം. 2. ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. ഇന്റർവ്യൂ തിയ്യതി: 14/07/2025ന് രാവിലെ 11 മണി എഫ്.എച്ച്.സി മണിയൂർ അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന

അധ്യാപക ഒഴിവ്; വിശദമായി നോക്കാം

ബാലുശ്ശേരി : പൂനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്. ഫിസിക്കൽ എജുക്കേഷൻ അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം നാളെ (7.07.2025) രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ നടക്കും.

വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം; നോക്കാം വിശദമായി

വടകര: കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്മെന്റില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കും. യോഗ്യത: എംടെക് ഒന്നാം ക്ലാസ് ബിരുദം. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ എട്ടിന് രാവിലെ പത്തിന് കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0496 2536125, 9995199106.

തിക്കോടി ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ അക്ര‍ഡിറ്റ‍ഡ് ഓവര്‍സിയര്‍ നിയമനം; വിശദമായി അറിയാം

തിക്കോടി: ഗ്രാമപഞ്ചായത്ത് ഓഫീസിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് ഓവർസിയർ തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ താത്കാലിക നിയമനം നടത്തുന്നു. മൂന്നുവർഷത്തെ സിവിൽ എൻജിനിയറിങ്‌ ഡിപ്ലോമ മുൻപരിചയമുള്ളവർക്ക് മുൻഗണന. ബയോഡേറ്റയും മറ്റു രേഖകളും സഹിതമുള്ള അപേക്ഷ ഗ്രാമപ്പഞ്ചായത്തിൽ 14 വരെ സ്വീകരിക്കും.

ഒഴുക്കിനെ മുറിച്ച് പുതിയ വഴികള്‍ കണ്ടെത്തുകയാണ് സമൂഹ പുരോഗതിയുടെ അടയാളം; ചേമഞ്ചേരിയിലെ കണ്‍വെന്‍ഷനില്‍ കെ.എസ്.എസ്.പി.യു

ചേമഞ്ചേരി: കെ.എസ്.എസ്.പി.യു ചേമഞ്ചേരി യൂനിറ്റ് കണ്‍വെന്‍ഷന്‍ പൂക്കാട് കലാലയം സര്‍ഗ്ഗവനി ഓഡിറ്റോറിയത്തില്‍ നടന്നു. വി.കെ.സുരേഷ് ബാബു മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്‌കാരം ഒരു പ്രവാഹമാണ്. ഈ ഒഴുക്കില്‍ വൃഥാ ഒഴുകി അകലുന്നതല്ല പുരോഗതിയുടെ അടയാളം. മറിച്ച് ഒഴുക്കിനെ മുറിച്ച് പുതിയ വഴികള്‍ കണ്ടെത്തുക എന്നതാണ് ചലനാത്മകമായ ഒരു സമൂഹത്തിന്റെ പുരോഗതിയുടെ അടയാളമെന്ന് ബാബു മാസ്റ്റര്‍ പറഞ്ഞു.

ഹോംഗാർഡ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി നോക്കാം

കോഴിക്കോട്: ജില്ലയിൽ ഹോംഗാർഡുകളുടെ നിയമനത്തിനായി ജൂലൈ 31 വരെ അപേക്ഷിക്കാം. പത്താം ക്ലാസ് പാസായവരും ശാരീരികക്ഷമത ഉള്ളവരുമായിരിക്കണം. അപേക്ഷയുടെ മാതൃക മീഞ്ചന്ത ഫയർ ഫോഴ്സ് ഓഫിസിൽ ലഭിക്കും. 0495 2322101

പയ്യോളി നഗരസഭയില്‍ അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍ നിയമനം; വിശദമായി അറിയാം

പയ്യോളി: നഗരസഭയില്‍ അങ്കണവാടി കം ക്രഷ് വര്‍ക്കര്‍ നിയമനത്തിന് നഗരസഭയിലെ സ്ഥിരതാമസക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. മേലടി ശിശുവികസന പദ്ധതി ഓഫീസില്‍ ജൂലൈ മൂന്നിന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം.

മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം; ചേമഞ്ചേരി പഞ്ചായത്തിലെ മികച്ച ഹരിത ഗ്രന്ഥശാലയായി ബോധി കാഞ്ഞിലശ്ശേരി

ചേമഞ്ചേരി: ഗ്രാമ പഞ്ചായത്തിലെ മികച്ച ഹരിത ഗ്രന്ഥശാലയായി ബോധി കാഞ്ഞിലശ്ശേരി തെരഞ്ഞെടുക്കപ്പെട്ടു. ഇതു സംബന്ധിച്ച പ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ നിര്‍വ്വഹിച്ചു. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ബോധി ഏറ്റെടുത്തു നടപ്പിലാക്കിയ വിവിധങ്ങളായ മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങളെ അധികരിച്ചാണ് ഈ ബഹുമതിക്ക് ബോധി അര്‍ഹമായത്. ചടങ്ങില്‍ ബോധി പ്രസിഡണ്ട് ഡോക്ടര്‍ എന്‍.വി.സദാനന്ദന്‍ അധ്യക്ഷത വഹിച്ചു.

മണിയൂര്‍ പഞ്ചായത്തില്‍ യോഗ ഇൻസ്ട്രക്ടർ നിയമനം; നോക്കാം വിശദമായി

വടകര: മണിയൂര്‍ പഞ്ചായത്തിന്റെ യോഗ പരിശീലനം പദ്ധതിയിലേക്ക് യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അപേക്ഷ 30ന് മുമ്പ് ആയുര്‍വേദ ഡിസ്‌പെന്‍സറി, മണിയൂര്‍ ഓഫീസില്‍ നേരിട്ടോ മെഡിക്കല്‍ ഓഫീസര്‍, ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി, മന്തരത്തൂര്‍ പി.ഒ എന്ന അഡ്രസിലോ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2202080.

കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക നിയമനം

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷണൽ ടീച്ചർ ഫിസിക്സ് (സീനിയർ) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം 25-ന് ഉച്ചയ്ക്ക് രണ്ടിന് വിഎച്ച്എസ്ഇ ഓഫീസിൽ നടക്കുന്നതായിരിക്കും.