രോഗങ്ങളെ അകറ്റി നിര്‍ത്താം, ആരോഗ്യം കാത്തു സൂക്ഷിക്കാം; മേപ്പയ്യൂരില്‍ ഓട്ടോ ടാക്‌സി തൊഴിലാളികൾക്കായി ജീവിത ശൈലി രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു


മേപ്പയൂർ: മേപ്പയൂർ കുടുംബരോഗ്യ കേന്ദ്രത്തിന്റെയും ഓട്ടോ ടാക്സി ഗുഡ്‌സ്‌ സംയുക്ത ട്രേഡ് യൂണിയന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മേപ്പയ്യൂരില്‍ ഓട്ടോ ടാക്സി തൊഴിലാളികൾക്കായി ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ് നടത്തി. മേപ്പയൂർ ഗ്രാമ പഞ്ചായത്ത്‌ ബസ് സ്റ്റാന്റ്‌ പരിസരത്ത്‌ സംഘടിപ്പിച്ച ക്യാമ്പ്‌ മേപ്പയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ പി.പ്രകാശൻ, വി.പി ബിജു – കോ ഓഡിനേഷൻ കമ്മിറ്റി കൺവീനർ സി.എം സത്യൻ, ചെയർമാൻ പി.സി രാജേന്ദ്രൻ, വിനോദൻ കെ.ടി, കിരൺ, ബാലകൃഷ്ണൻ, പി.സി വിനോദൻ, ബിജു കൈരളി, ശ്രീനിവാസൻ, ബൈജു എന്നിവർ സംസാരിച്ചു.

മേപ്പയൂർ കുടുംബരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ കെ.കെ പങ്കജൻ, ജൂനിയര്‍ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഗിരീഷ് കുമാർ എ.എം, എംഎല്‍എസ്പി നേഴ്സ് സനിത, അർഷ, ആശ പ്രവർത്തക രായ ദീപ, രമ പി വി, നസീറ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.