ഏറാമല തുരുത്തി മുക്ക് പുഴയിൽ യുവാവിനെ കാണാതായത് കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടയിൽ; തിരച്ചിൽ തുടരുന്നു


വടകര: ഏറാമല തുരുത്തി മുക്ക് പുഴയിൽ യുവാവിനെ കാണാതായത് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയപ്പോൾ. തുരുത്തിമുക്ക് ചെറുകുളങ്ങര സി.കെ.അനൂപിന് കുളിക്കാനെത്തിയത്. നാല് സുഹൃത്തുക്കളോടൊപ്പമാണ് അനൂപ് പുഴയിൽ കുളിക്കാനെത്തിയത്.

 

പുഴയിലൂടെ കരിയാട് കിടഞ്ഞി ബോട്ട് ജെട്ടിക്കു സമീപത്തേക്ക് നീന്തുമ്പോള്‍ അനൂപിനെ കാണാതാവുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് വെെകീട്ട് ആറ് മണിയോടെയാണ് അപകടം സംഭവിച്ചത്.

 

 

നാട്ടുകാരും വടകര നിന്നുള്ള ഫയർഫോഴ്സ് സംഘവും ചേർന്ന് പുഴയുടെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തുകയാണ്. കക്കയത്ത് ഉള്ള റസ്‌ക്യു ടീമിനെ കെ.കെ രമ എംഎല്‍എ ബന്ധപ്പെട്ടു. ഇവർ സംഭവ സ്ഥലത്തേക്ക് ഒരു മണിക്കൂറിനകം എത്തിച്ചേർന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകും.

Summary: Youth goes missing in Eramala Thurutti Muk river while bathing with friends