വേദനകളിൽ ചേർത്തുപിടിക്കാൻ, സ്വാന്തന പരിചരണമേകാൻ ഇനി കൂടുതൽ സൗകര്യങ്ങളുമായി അരിക്കുളം പാലിയേറ്റീവ് കെയര്‍; കെട്ടിടത്തിന്റെ ഒന്നാംനില പ്രവര്‍ത്തന സജ്ജമായി
അരിക്കുളം: അരിക്കുളം പാലിയേറ്റീവ് കെട്ടിടത്തിലെ ഒന്നാംനില പ്രവര്‍ത്തന സജ്ജമായി. ടി.പി രാമകൃഷ്ണന് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.
കെട്ടിടത്തിന്റെ ഉദ്ഘാടനം ടി.പി രാമകൃഷ്ണന് എം.എല്‍.എ നിര്‍വഹിച്ചു. അരിക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതന് അധ്യക്ഷനായി.
വൈസ് പ്രസിഡന്റ് കെ.പി രജനി, മെഡിക്കല്‍ ഓഫിസര്‍ ഡോ. സി സ്വപ്ന, നവകേരള കര്‍മപദ്ധതി നോഡല്‍ ഓഫിസര്‍ ഡോ. സി.കെ ഷാജി പന്തലായനി, ബ്ലോക്കംഗം കെ അഭിനിഷ്, ടി.എം രജില, എ ഇന്ദിര, സെക്രട്ടറി കെ.വി. സുനില കുമാരി, സി പ്രഭാകരന്, ഇ രാജന് എന്നിവര്‍ സംസാരിച്ചു.
summary: arikkulam palliative care building 1st floor inaugurated