കനത്ത മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി വീടിനു മുക ളിൽ വീണു; കൊഴുക്കല്ലൂരിലും എരവട്ടൂരും വ്യാപക നാശം; വീടുകൾ ഭാഗികമായി തകർന്ന നിലയിൽ


കൊയിലാണ്ടി: കാലവർഷം കനത്തതോടെ ഒഴിയാതെ ദുരിതം. തുടരെ പെയ്യുന്ന മഴയിൽ മരങ്ങൾ കടപുഴകി വീടിനു മുകളിൽ വീണ് കനത്ത നാശ നഷ്ടം.

കൊഴുക്കല്ലൂർ വില്ലേജിൽ മലയിൽവളപ്പിൽ ജയചന്ദ്രന്റെ വീടിനു മുകളിൽ തെങ്ങ് വീണു നാശ നഷ്ട്ടങ്ങളുണ്ടായി. വീട് ഭാഗികമായി തകർന്ന നിലയിലാണ്. ഏകദേശം 15000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക കണക്കു കൂട്ടൽ.

എരവട്ടൂർ എടവരാട് ദേശത്ത് തെയോത്ത് പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ മീത്തൽ ദേവിയുടെ വീടിനും മരം വീണ് നഷ്ടമുണ്ടായി. ഓടിട്ട വീടിനു മുകളിൽ കവുങ്ങ് കടപുഴകി വീഴുകയായിരുന്നു. 50000 രൂപയുടെ നഷ്ടം സംഭവിച്ചു.

മഴ തുടരുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

summary: Widespread destruction in Kozhukallur and Eravattur due to heavy rain