പുത്തന്‍ ഉത്പന്നങ്ങളുമായി വടകര താലൂക്ക് പ്രൈമറി മാര്‍ക്കറ്റിങ്ങ് സൊസൈറ്റി;  കേരോദയ ഉത്പന്നങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍


കുറ്റ്യാടി: കക്കട്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വടകര താലൂക്ക് പ്രൈമറി മാര്‍ക്കറ്റിങ്ങ് സൊസൈറ്റി കേരോദയയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറങ്ങി. മുള്ളമ്പത്ത് നാളികേര കോംപ്ലക്സില്‍ നടന്ന പരിപാടിയില്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പുതിയ ഉത്പന്നങ്ങളുടെ ഉദ്ഘാടനംനിര്‍വഹിച്ചു.

കേരോദയ അച്ചാറുകള്‍, കറിപ്പൊടികള്‍, അരിപ്പൊടികള്‍, തുടങ്ങിയ ഉത്പന്നങ്ങളുടെ വിതരണം കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ഷിജു യൂണിറ്റ് സ്വിച്ച് ഓണ്‍ ചെയ്യുകയും  സൊസൈറ്റി സെക്രട്ടറി കണ്ടോത്ത് ശ്രീജിത്ത് പരിപാടിയില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു.

ഇ.കെ.വിജയന്‍ എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ മാര്‍ക്കറ്റിങ്ങ് സൊസൈറ്റി പ്രസിഡന്റ് എ.കെ.നാരായണി സ്വാഗതം പറഞ്ഞു. വടകര അസിസ്റ്റന്റ് രജിസ്ട്രാര്‍ പി.ഷീജ, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി, നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി, ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്, എന്‍.കെ.ലീല, വി.പി.കുഞ്ഞികൃഷ്ണന്‍, കെ.കെ.സുരേഷ്, വി.എം.ചന്ദ്രന്‍, കെ.കെ.ദിനേശന്‍, എ.എം.റാഷിദ്, മൂസ, എന്‍.പി.കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.