പേരാമ്പ്രയിലെ ഏഴ് ആനകള്‍ക്കും അധിപന്‍; പുത്തലത്ത് കൈതേരിച്ചാലിൽ പക്രന്‍, ആനപക്രനായ കഥയറിയൂ...

ഓഡിയോ

ഏകദേശം ഒരു അറുപത് വർഷങ്ങൾക്ക് മുമ്പ് പേരാമ്പ്രക്കടുത്ത് ചെറുവണ്ണൂർ ഗ്രാമത്തിൽ മരംവലിക്കുവാൻ വന്ന ആന ഇടഞ്ഞു. നാട്ടുകാർ പരിഭ്രാന്തരായി തലങ്ങും വിലങ്ങും ഓടി. സ്കൂൾ വിടും മുമ്പ് കുട്ടികളെ രക്ഷിതാക്കൾ വിളിച്ച് ഇടവഴികളിലൂടെ വീട്ടിലേക്ക് കൊണ്ടു പോയി. 

ഓഡിയോ

നാടു മുഴുവൻ ഇളക്കി മറിച്ച്, സർവ്വതും നശിപ്പിച്ച് ചിന്നം വിളിച്ച് പോർവിളി മുഴക്കി വരുന്ന ആനക്ക് മുന്നിൽ പെടാതെ ഓല മേഞ്ഞ, ഇറ നിലത്തു കുത്തുന്ന രീതിയിലുള്ള ചായക്കടക്കുള്ളിലേക്ക് ആളുകൾ ഭയന്നു വിറച്ച് കയറി നിന്നു.

ഓഡിയോ

നാട്ടുകാർ എന്ത് ചെയ്യണമെന്നറിയാതെ പരസ്പരം ആലോചനകൾ നടത്തുന്നതിനിടയിൽ കവലയിലെ ഒരു റോഡിലൂടെ ഒരു പഴയ ജീപ്പ് പൊടിപറത്തി ഇരമ്പി വന്നു നിന്നു. ജീപ്പിന്റെ നാല് ഭാഗം കരിയും പുകയും പറ്റി പിടിച്ചിരിക്കുന്നു. ജീപ്പിന്റെ ഡ്രൈവിംങ്ങ് സീറ്റിൽ  ഒരാൾ 

പൊടിയും പുകയും അടങ്ങിയപ്പോൾ ആളുടെ രൂപം പതുക്കെ വ്യക്തമായി വന്നു. ഒത്ത ശരീരം, കള്ളിമുണ്ടും ഷർട്ടും, തലയിൽ ഒരു ചുറ്റിക്കെട്ട്. ചുണ്ടിൽ എരിയുന്ന ചുരുട്ട്. കക്ഷത്ത് ഒരു ചെറിയ ബാഗ്.

ജീപ്പിൽ നിന്നും ഇറങ്ങിയ ആളെ വ്യക്തമായതോടെ അവിടെ കൂടിയിരുന്നവരുടെ ചുണ്ടുകൾ ഒരു പോലെ ആ പേര് ഉച്ചരിച്ചു

പക്രൻ...

ആനപക്രൻ.!!!