താഴത്തയില്‍ ക്ഷേത്രത്തില്‍ സഹസ്രദീപ സമര്‍പ്പണം
കുറുവങ്ങാട്: താഴത്തയില്‍ ശ്രീ ഭദ്രകാളി കണ്ടത് രാമന്‍ ക്ഷേത്രത്തില്‍ സഹസ്രദീപ സമര്‍പ്പണവും മകരസംക്രമണ വിശേഷാല്‍ പൂജകളും നടന്നു. മകരവിളക്കിനോട് അനുബന്ധിച്ചു വര്‍ഷാവര്‍ഷം നടത്തിവരാറുള്ള ദീപസമര്‍പ്പണവും പൂജകളും ഇത്തവണ ജനുവരി പതിനാല് വെള്ളിയാഴ്ച വൈകുന്നേരം നടത്തി.