കൊയിലാണ്ടിയിൽ വാഹനാപകടം; മൂടാടി സ്വദേശിയായ ഇരുപത്തിയൊന്നുകാരൻ മരിച്ചു


കൊയിലാണ്ടി: ബൈക്കിൽ ലോറി തട്ടി കൊയിലാണ്ടിയിൽ യുവാവിന് ദാരുണാന്ത്യം. മൂടാടി ഹിൽബസാർ കളരി വളപ്പിൽ മുഫീദ് ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു.

ഇന്ന് രാവിലെ പതിനൊന്നരയോടെ കൊയിലാണ്ടി സിവിൽ സ്റ്റേഷന് സമീപമുള്ള ബി.ഇ.എം സ്കൂളിന് സമീപമാണ് സംഭവം. മുഫിദ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി വന്നു തട്ടുകയായിരുന്നു. ബ്രേക്ക് പിടിച്ചെങ്കിലും ബൈക്ക് യാത്രികർ മറിഞ്ഞു വീഴുകയായിരുന്നു.

ഇവരെ ഇടിച്ചിട്ട ലോറി നിർത്താതെ പോയി. മുഫീദിനൊപ്പമുണ്ടായിരുന്നു സുഹൃത്ത് നിസാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.

റഫീഖിന്റേയും ജസീലയുടെയും മകനാണ് മുഫീദ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.