അരിക്കുളത്തുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു


അരിക്കുളം: അരിക്കുളത്തുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കള്ളർക്കുന്നത്ത് ഹൗസിൽ സായൂജാണ് അപകടത്തിൽ മരണപ്പെട്ടത്. മുപ്പത്തിയഞ്ച് വയസ്സായിരുന്നു. അരിക്കുളം യു.പി സ്കൂളിന് സമീപത്ത് വൈകുന്നേരം ആറുമണിയോടെയാണ് അപകടം നടന്നത്.

സായൂജ് സഞ്ചരിച്ചിരുന്ന വാഹനം തെന്നി മുൻപിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ പോയി ഇടിക്കുകയും വാഹനം എതിർ വശത്തു നിന്നു വന്ന ബൈക്കിലിടിച്ച് തെറിച്ചു വീഴുകയുമായിരുന്നു

ഗുരുതരമായി പരുക്കേറ്റ സായൂജിനെ ഉടനെ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

അരിക്കുളത്തെ കള്ളർക്കുന്നത്ത് ഗോപാലന്റെയും വസന്തയുടെയും മകനാണ്. ശകിന, സന്ദീപ് എന്നിവര്‍ സഹോദരങ്ങളാണ്. കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.