‘ജ്വാല-22’ വനിതാ ദിന ആഘോഷം സംഘടിപ്പിച്ച് പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രി


പേരാമ്പ്ര: ഇ.എം.എസ് സഹകരണ ആശുപത്രി ജ്വാല-22 വനിത ദിന ആഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നണിപ്പോരാളികളായ ആശാ വര്‍ക്കര്‍മാരെ ആദരിച്ചു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം റീന ഉദ്ഘാടനം ചെയ്തു.

ആശുപത്രി സെക്രട്ടറി സി.റജി സ്വാഗതം പറഞ്ഞ പരിപാടിയില്‍ ആശുപത്രി പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ എ.കെ പത്മനാഭന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കമലാ ദേവി ടീച്ചര്‍, ടി.കെ ലോഹിതാക്ഷന്‍, രാമചന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഡോ. ഫാത്തിമ സനം വനിത ദിന സന്ദേശം നല്‍കി. പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ മജീഷ് കാരയാട് അവതരിപ്പിച്ച നാടന്‍പാട്ട് പരിപാടിയും നടന്നു.