‘ഇന്നത്തെ ലിംഗ തുല്യത സുസ്ഥിര നാളേക്ക്’ കായണ്ണയില്‍ വനിതാ ദിനാചരണം


കായണ്ണ ബസാര്‍ :കായണ്ണ പഞ്ചായത്തിലെ ഓന്നാം വാര്‍ഡ് ഓക്‌സിലറി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വനിതാ ദിനാചരണം സംഘടിപ്പിച്ചു. ഒന്നാം വാര്‍ഡിലെ ഹരിത കര്‍മ്മ സേനാംഗങ്ങളായ സരസ, കാര്‍ത്ത്യായനി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ടീച്ചര്‍ ഉദ്ഘാടനവും ആദരിക്കലും നിര്‍വഹിച്ചു.

കോഡിനേറ്റര്‍ അശ്വതി ടി.കെ അധ്യക്ഷത വഹിച്ചു. സീനിയര്‍ പോലീസ് ഓഫീസര്‍ ജമീല സ്ത്രീ സുരക്ഷ എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജിത, എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പ്രജിന, സി.ഡി.എസ് ചേയര്‍പേഴ്‌സണ്‍ ഉഷ എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ സ്ത്രീധന നിരോധന പ്രതിജ്ഞ നടത്തി. ഗ്രൂപ്പ് ലീഡര്‍ അഷിക സ്വാഗതവും ശ്വേത പി കെ നന്ദിയും പറഞ്ഞു.