നിരോധിത പുകയില ഉൽപ്പന്നങ്ങൾക്കായി ബാലുശ്ശേരി ടൗണിൽ വ്യാപകമായ റെയ്ഡ്; മൂന്ന് പേർക്കെതിരെ കേസ്


ബാലുശ്ശേരി: ബാലുശ്ശേരിയിൽ നിരോധിത പുകയില ഉല്പന്നങ്ങൾക്കായി വ്യാപക റെയ്ഡ്. ബാലുശ്ശേരി ടൗണിലും കൈരളി റോഡിലും ഹൈസ്കൂൾ റോഡിലുമുള്ള കടകളിലാണ് ബാലുശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ അപ്രതീക്ഷിതമായി റെയ്ഡ് നടന്നത്.

നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഉണ്ടെന്ന് രഹസ്യവിവരത്തെ തുടർന്ന് ഇന്ന് വൈകിട്ട് ആണ് റെയ്ഡ് നടന്നത്. സ്കൂൾ വിദ്യാർഥികൾക്ക് വ്യാപകമായി നിരോധിത പുകയില ഉൽപന്നം നൽകപ്പെടുന്നുണ്ടെനന്നായിരുന്നു രഹസ്യ വിവരം.

റെയ്ഡിൽ 85 ഓളം ഹാൻസ് പാക്കറ്റുകൾ പിടിച്ചെടുത്തു. മൂന്ന് കടക്കാരുടെ പേരിലും കേസുകൾ രജിസ്റ്റർ ചെയ്തു. കൈരളി റോഡിലെ പെട്ടിക്കട നടത്തുന്ന പുതിയോട്ടുംകണ്ടി രാമകൃഷ്ണൻ, കുന്നം കുളങ്ങര ശിവാനന്ദൻ ബാലുശ്ശേരി ഹൈസ്കൂൾ റോഡിൽ പച്ചക്കറി നടത്തുന്ന പുതിയകാവ് മുക്ക് സ്വദേശി വാറങ്കൽ സിറാജ് എന്നിവരുടെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഒരേ സമയം മൂന്ന് ടീമായി തിരിഞ്ഞായിരുന്നു അന്വേഷണം. എസ്.ഐ രാധാകൃഷ്ണൻ, ഏ.എസ്.ഐ മുഹമ്മദ് പുതുശ്ശേരി, എസ്.സി.പി.ഒ ഗോകുൽ രാജ്, സി.പി.ഒമാരായ മുഹമ്മദ് ജംഷിദ്, ബിജു കെ.ടി ഡ്രൈവർ ഗണേശൻ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.